കടങ്ങോട് പഞ്ചായത്തിലെ വിവിധ കുളങ്ങളില്‍ മത്സ്യ കൃഷി ആരംഭിച്ചു.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തിലെ വിവിധ കുളങ്ങളില്‍ മത്സ്യ കൃഷി ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പാണ് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതു കുളങ്ങളില്‍ മത്സ്യ കൃഷി നടത്തുന്നത്. പാഴിയോട്ടുമുറി പാറ കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കടങ്ങോട് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് രമണി രാജന്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് കോഡിനേറ്റര്‍ കെ.സി.ബിന്ദു, അഗ്രികള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ അര്‍ച്ചന, ശ്രീശുകന്‍, മികച്ച കര്‍ഷകന്‍ ശ്രീനിഷ് കടങ്ങോട്, ബാബു കുടക്കുഴി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.എം.നൗഷാദ്,മെമ്പര്‍ കെ.കെ.മണി എന്നിവര്‍ വിവിധ പ്രദേശങ്ങളിലെ കുളങ്ങളില്‍ മത്സ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തു.