Advertisement

Advertisement

എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് എരുമപ്പെട്ടി ലയണ്‍സ് ക്ലബ്ബ് പെഡല്‍ സാനിറ്റൈസര്‍ മെഷീനും അഞ്ച് ലിറ്റര്‍ സാനിറ്റൈസറും വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ടോണി ഇനോക്കാരന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ.ഭൂപേഷിന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് എരുമപ്പെട്ടി പ്രസിഡന്റ് കെ. ശങ്കരന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി എം.വി.ബാബു മാസ്റ്റര്‍, സോണ്‍ ചെയര്‍ പേഴ്‌സണ്‍ കെ.കരുണാകരന്‍, രഘുനാഥ് ലാല്‍, പി.പി. നന്ദകുമാര്‍,ബിജു ആല്‍ഫ, സി.കെ. ജയിംസ് ,ഡോ.സുധീഷ് കുമാര്‍, എ.സ്.ഐ.ജയന്‍ എന്നിവര്‍ പങ്കെടുത്തു.