Advertisement

Advertisement

കേരളസര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൂക്കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എം.എല്‍.എ.കെ.വി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വാര്‍ഡ് മെമ്പര്‍ ശാന്ത സുബ്രഹ്മണ്യന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ബി.രാജലക്ഷ്മി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.സി. ആനന്ദന്‍ ഫിഷെറീസ് സബ് ഇന്‍സ്‌പെക്ടര്‍ ഫാത്തിമ, കോഡിനേറ്റര്‍ സിന്ധു, ഗീതാമോള്‍, ശ്രീശുകന്‍, എന്നിവര്‍ സന്നിഹിതരായി. ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം കാര്‍പ് മത്സ്യകുഞ്ഞുങ്ങളെ ആണ് പൂക്കുളത്തില്‍ നിക്ഷേപിച്ചത്. പദ്ധതിയുടെ ഭാഗമായി മണത്തലപള്ളി കുളം, കോഴിക്കുളങ്ങര അമ്പലകുളം എന്നിവിടങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിഷേപിക്കുന്നുണ്ട്.