ഓണക്കാലത്ത് സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണമില്ല.

Advertisement

Advertisement

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സെപ്തംബര്‍ ഒന്ന് വരെയാണ് ഇളവ് അനുവദിച്ചത്. ഓണാഘോഷം പരിഗണിച്ചാണ് നടപടി. ഇക്കാലയളവില്‍ ബസുകള്‍ക്ക് കേരളത്തില്‍ എവിടേയും സര്‍വീസ് നടത്താം. നേരത്തെ അയല്‍ ജില്ലകളിലേക്ക് മാത്രമാണ് സര്‍വീസ് അനുവദിച്ചിരുന്നത്. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ഇത്തരത്തില്‍ സര്‍വീസ് നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കോവിഡ് പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയിളവ് അനുവദിച്ചു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള നികുതിയാണ് ഒഴിവാക്കി നല്‍കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഇനിയും നിസ്സഹകരണം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.