കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെയും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുമാണ് സര്‍വീസുകള്‍. ഓണ്‍ ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് യാത്രക്കുള്ള സൗകര്യം. രണ്ടാം തീയതി വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള അനുമതി. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. ഓണക്കാലം പ്രമാണിച്ചാണ് പൊതുഗതാഗത സംവിധാനത്തില്‍ ഇളവുകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ശനമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.