ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ലോകത്തെ ഏറ്റവും ഉയര്‍ന്നത്.

Advertisement

Advertisement

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ലോകത്തെ ഏറ്റവും ഉയര്‍ന്നത്. ലോകത്ത് ഒരു ദിവസം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 കേസുകളും 1057 മരണവുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് . തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മുക്കാല്‍ ലക്ഷത്തോളം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,87,500ലെത്തി. 61,529 പേരുടെ ജീവനും കൊവിഡ് മൂലം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ലോകത്തെ മൊത്തം കേസുകളുടെ എണ്ണത്തില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവിലുള്ളത്. എന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസ് വലിയ തോതില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 14857 കേസുകളും 355 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയുടെ കൊവിഡ് കേസുകള്‍ 7,33668ഉം മരണം 23,444ഉമായി. ആന്ധ്രയില്‍ 10,623, കര്‍ണടകയില്‍ 9386, തമിഴ്നാട്ടില്‍ 5981, യുപിയില്‍ 5391 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 141, തമിഴ്നാട്ടില്‍ 109, ആന്ധ്രയില്‍ 92 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.