രാജ്യത്ത് 3.94 കോടി കോവിഡ് സാമ്പിള്‍ പരിശോധനകള്‍ നടത്തിയെന്ന് ഐസിഎംആര്‍. രാജ്യത്ത് 3,94,77,848 സാമ്പിളുകളാണ് ഇതിനോടകം പരിശോധന നടത്തിയത്. വ്യാഴാഴ്ച 9,01,338 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 33.87 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,87,501ആയി.