സ്വര്‍ണവില വീണ്ടും 400 രൂപ ഇടിഞ്ഞു; പവന് 37,840.

Advertisement

Advertisement

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടിവ് നേരിടുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം 26ന് വില 38,000 രൂപയിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ച് 38,240 രൂപയാകുകയായിരുന്നു. ഈ മാസം ഏഴിനാണ് മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് 42,000രൂപയെന്ന പുതിയ ഉയരം കുറിച്ചത്. പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുകയായിരുന്നു. 17 ദിവസം കൊണ്ട് 4,160 രൂപ ഇടിഞ്ഞാണ് ഇന്നത്തെ വിലനിലവാരത്തിലെത്തിയത്.