പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണ സമൃദ്ധി ഓണച്ചന്തക്ക് തുടക്കമായി. പുന്നയൂര്‍ പഞ്ചായത്ത് പരിസരത്ത് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബുഷ്റ ഷംസുദ്ധീന്‍ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ പി രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ നഫീസ കുട്ടി വലിയകത്ത്, ശിവാനന്ദന്‍ പെരുവഴിപ്പുറത്ത്, ഷഹര്‍ബാന്‍, വാര്‍ഡ് മെമ്പര്‍മാരും കുടുംബ ശ്രീ ചെയര്‍ പേഴ്‌സന്‍ നസീമ മജീദ്, പെസ്റ്റ് സ്‌കൗട്ട് ജിഷ, കര്‍ഷക മിത്ര ദീപക് തുടങ്ങിയവരും പങ്കെടുത്തു. കൃഷി ഓഫീസര്‍ വി എം രമ്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി എ ഷൈനി നന്ദിയും പറഞ്ഞു.