കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ.പി. ചന്ദ്രാംഗദന് ആദരവുമായി എം.പി. വിന്‍സെന്റ്.

Advertisement

Advertisement

എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ.പി. ചന്ദ്രാംഗദന് ആദരവുമായി എം.പി. വിന്‍സെന്റ്. കണ്ടാണശ്ശേരി , ആട്ടയൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മുന്‍ എം.എല്‍.എ കൂടിയായ എം.പി. വിന്‍സെന്റ്, ചന്ദ്രാംഗദനെ ആദരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയ വിന്‍സെന്റ് മുതിര്‍ന്ന നേതാവിനെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ഓണക്കോടി നല്‍കി അനുഗ്രഹം തേടുകയും ചെയ്തു. കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡന്റ് എന്‍.എ.നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗവും, കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക്
ജനറല്‍ സെക്രട്ടറിയുമായ അഡ്വ.പി.വി.നിവാസ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി.കെ.സുനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്യാംകുമാര്‍, വി.ആര്‍അനൂപ്, യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് മുബാറക് കേച്ചേരി, ഒ.ബി.സി. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജെബീര്‍ നാലകത്ത്, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ.എ. ജോസ് മാസ്റ്റര്‍, ഭരണ സമിതി അംഗം എം.ടി. എഡിസണ്‍, പ്രജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.