വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയിലെ അഴിമതി പുറത്തു വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി എ.സി മൊയ്തീനും രാജിവെക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി. 21 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന് മണ്ഡലം പ്രസിഡന്റ് എം.കെ ജോസ് നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ വി.കേശവന്‍, അമ്പലപ്പാട്ട് മണികണ്ഠന്‍, എം.എം സലിം ,പി.എസ് സുനീഷ്, പി എസ് മോഹനന്‍, ഫ്രിജോ വടക്കൂട്ട്, ആര്‍.രാമന്‍കുട്ടി ,കെ.കെ ജോസഫ്, കെ.കെ.ഗോവിന്ദന്‍ കുട്ടി, സി.കെ പ്രസാദ്, എന്‍.കെ കബീര്‍ എന്നിവര്‍ സംസാരിച്ചു.