Advertisement

Advertisement

വടക്കാഞ്ചേരി ലൈഫ് ഫ്‌ലാറ്റ് നിര്‍മാണത്തിലെ അഴിമതി സി. ബി. ഐ. അന്വേഷിക്കുക, കുന്നംകുളം എം.എല്‍.എ. യും മന്ത്രിയുമായ എ. സി. മൊയ്തീന്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട്‌കൊണ്ട് കുന്നംകുളം നിയോജകമണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കാട്ടകാമ്പാല്‍ രാമപുരത്ത് പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എം.എസ്. മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. രാമപുരം വാര്‍ഡ് പ്രസിഡന്റ് കെ.പി വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു. ശശീന്ദ്രന്‍ പെരുമ്പുള്ളി, ബാബു മാസ്റ്റര്‍, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.