എരുമപ്പെട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പൊതുകുളങ്ങളില്‍ മത്സ്യകൃഷി ആരംഭിച്ചു.

Advertisement

Advertisement

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പൊതുകുളങ്ങളില്‍ മത്സ്യകൃഷി ആരംഭിച്ചു. പൊതുകുളങ്ങളായ ഭരണിച്ചിറ, കോതകുളം, പൂഴിക്കുളം, പൂവക്കോട് കുളം ,അത്തിക്കിണര്‍ എന്നിവടങ്ങളിലായി ആയിരകണക്കിന് മത്സ്യ കുഞ്ഞുങ്ങളായ കട്‌ല, രോഹു, മൃഗാല എന്നീ ഇനങ്ങളാണ് നിക്ഷേപിച്ചത്. ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം വി.സി ബിനോജ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഫിഷറീസ് കോഡിനേറ്റര്‍ ആതിര, വാര്‍ഡ് വികസന സമിതി അംഗം ശ്രീധരന്‍, യുവകര്‍ഷകന്‍ അഭിലാഷ്, രാമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.