സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,200 രൂപയായി താഴ്ന്നു. ഗ്രാമിന് 4650 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില. സ്വര്‍ണവില ഓരോ ദിവസവും മാറിമറിയുകയാണ്. ഇന്ന് രണ്ട് തവണയായാണ് കുറഞ്ഞത്. ഇന്നലെ സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് പവന് 38,240 രൂപയായി ഉയര്‍ന്നിരുന്നു. ഗ്രാമിന് 4,780 രൂപയായിരുന്നു വില.