കടപ്പുറം ഫിഷ്‌ലാന്റിങ്ങ് സെന്ററില്‍ മത്സ്യതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തിലെ വാര്‍ഡ് 9 കണ്ടയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. മുനക്കക്കടവ്, അഴിമുഖം എന്നിവ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇവിടങ്ങളിലെ റോഡുകളെല്ലാം പോലീസ് അടച്ചു. ഫിഷ്‌ലാന്റിങ്ങ് സെന്ററും അടച്ചു. വ്യാഴാഴ്ച കടപ്പുറം അഞ്ചങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്.