ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരെയും പാലിയേറ്റീവ് നേഴ്സ്മാര്‍ക്കും ഓണപുടവ നല്‍കി.

Advertisement

Advertisement

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരെയും പാലിയേറ്റീവ് നേഴ്സ്മാര്‍ക്കും ഓണപുടവ നല്‍കി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് കൊണ്ട് , സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച , ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ആശാ വര്‍ക്കേഴ്‌സിനും പാലിയേറ്റീവ് നേഴ്‌സ്മാര്‍ക്കുമാണ് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഓണപ്പുടവ നല്‍കി ആദരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ഥ മേഖലകളില്‍ , വിവര ശേഖരണത്തിനും , അന്വേഷണങ്ങള്‍ക്കും , ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഈ മഹാമാരിയെ തുടച്ച് നീക്കാന്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ആശാ വര്‍ക്കേഴ്സിന്റെയും നേഴ്സ്മാരുടെയും സേവനങ്ങള്‍ , പ്രശംസനീയമാണ്. ഓണപ്പുടവയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്ബര്‍ ഫൈസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിവിനു അധ്യക്ഷത വഹിച്ചു. ഡേ: സുഷമ, മെമ്പര്‍മാരായ വേണു കുറുപ്പത്ത്, സജിത ഉണ്ണികൃഷ്ണന്‍ ,സുധീഷ് ,സുനിത, സിന്ധു സുരേന്ദ്രന്‍ , സജിത സുനില്‍, കെ.വി രത്‌നം , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.