സാഹിത്യോസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

Advertisement

Advertisement

സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. തന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപരോട് ആവശ്യപ്പെടുക. അഭിനയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുക. ഇപ്പോള്‍ അറുപത് വയസ്സുകഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് ഒഴിവായിത്തന്നുകൊള്ളാമെന്നും അദ്ദേഹം കുറിച്ചു.