പട്ടികജാതിവര്‍ഗ ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളി ജയന്തിദിനം ആചരിച്ചു. കാണിയാമ്പാല്‍ ബി.ആര്‍.അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിനു മുന്‍പില്‍ മഹാത്മാ അയ്യന്‍കാളിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ ദീപം തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. കോവിഡ് നിയമങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ആഘോഷത്തില്‍ ബാലകൃഷ്ണന്‍ കെ.സി. പ്രഭാക്ഷണം നടത്തി. തുടര്‍ന്ന് സമിതിയുടെ പ്രസിഡന്റ് ബാബു നരേറി, ഇ.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു. സമിതി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കെ.എം. നന്ദി പറഞ്ഞു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കി ആദരിച്ചു.