മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

Advertisement

Advertisement

മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.കടങ്ങോട് മണ്ടംപറമ്പ്  സ്വദേശി സബീഷിനെയാണ് (35) എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത സമയത്ത്  ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവതിയുടെ ശ്രദ്ധയിൽ പെട്ടതാണ് കുട്ടിക്ക് തുണയായത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ്  കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇത്തരത്തിലുള്ള ഉപദ്രവങ്ങൾ ഉണ്ടായിട്ടുള്ളതായി  നാട്ടുകാർ പറയുന്നു.മാനഹാനി ഭയന്നാണ് പലരും പോലീസിൽ പരാതി നൽകാതിരുക്കുന്നത്.ഇൻസ്പെക്ടർ കെ.കെ.ഭൂപേഷ്, എസ്.ഐ.പി.ആർ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.