കടവല്ലൂര്‍ പഞ്ചായത്തില്‍ ദമ്പതികളടക്കം 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.19-ാം വാര്‍ഡിലെ കോട്ടോലില്‍ 47, 36 വയസ്സുള്ള രണ്ട് പേര്‍ക്കും, 15-ാം വാര്‍ഡിലെ പൊറവൂരിലെ 28 വയസ്സുള്ള യുവാവിന്റെയും പരിശോധനാഫലം ആണ് പോസിറ്റീവ് ആയത്. കോട്ടോലില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ ആളുടെ ബന്ധുക്കളായ ദമ്പതികള്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. പൊറവൂരിലെ പോസിറ്റീവ് ആയ യുവാവിന് ജോലി സ്ഥലത്തു നിന്നാണ് രോഗം പകര്‍ന്നത്.