ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല

Advertisement

Advertisement

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. 30 ന് ഉത്രാടപൂജ. 31 ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, സെപ്റ്റംബര്‍ 2 ന് ചതയം എന്നിങ്ങനെ പൂജകള്‍ നടക്കും. സെപ്റ്റംബര്‍ 2 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് സെപ്റ്റംബര്‍ 16ന് വൈകുന്നേരമാണ്. 17 മുതല്‍ 21 വരെ നട തുറന്നിരിക്കും. ഇക്കുറിയും ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല.