രാജ്യത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു.

Advertisement

Advertisement

രാജ്യത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 75,000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 34,63,973 ആയി ഉയര്‍ന്നു. 7,52,424 പേര്‍ രോഗബാധിതരായി നിലവില്‍ ചികില്‍സയിലാണ്. 26,48,999 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും ആയിരത്തിലേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 1021 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി.