ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി ആദരിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്.

Advertisement

Advertisement

+2 പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി ആദരിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്. 2019-2020 വര്‍ഷത്തില്‍ +2പരീക്ഷയില്‍ നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ 1200 ല്‍ 1200 മാര്‍ക്ക് കരസ്ഥമാക്കിയാണ് സ്‌ക്കൂളിനും,നാടിനും പ്രിയങ്കരിയായി മാറിയത്. പെരിങ്ങോട് തൊഴുക്കാട് വീട്ടില്‍ മണികണ്ഠന്റെ മകളായ ഐശ്വര്യ എസ് എസ് എല്‍ സി പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ഐശ്വര്യയുടെ വീട്ടിലെത്തി ആദരിയ്ക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ധര്‍മ്മജന്‍ ഐശ്വര്യയ്ക്ക് ഉപഹാരം കൈമാറി.