വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഓണചന്ത ആരംഭിച്ചു.

Advertisement

Advertisement

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഓണചന്ത ആരംഭിച്ചു. പഴം, പച്ചക്കറി വിപണിയാണ് ഒരുക്കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ചന്ത ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ,പൊതു മാര്‍ക്കറ്റിലെ വര്‍ദ്ധിച്ച വിലനിലവാരം പിടിച്ചു നിര്‍ത്താനും ഇത്തരം ചന്തകള്‍ സഹായകരമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബാങ്കിന്റെ കിരാലൂര്‍ ബ്രാഞ്ചില്‍ നാളെ മുതല്‍ ഓണചന്ത ആരംഭിക്കും.