Advertisement

Advertisement

അലങ്കാര ചെടികള്‍ക്ക് പകരം വീട്ടുതൊടിയില്‍ മനോഹരമായ പച്ചക്കറി കൃഷി ചെയ്തു മാതൃകയാവുകയാണ് ഇബ്രാങ്ങാട്ടയില്‍ രാജന്‍. സുഭിക്ഷ കേരളത്തിന്റെ ഭാഗമായിട്ടാണ് കടിക്കാട് സ്വദേശി ഇബ്രാങ്ങാട്ടയില്‍ രാജന്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചത്. വഴുതന, വെണ്ട, കുമ്പളം, ഫാഷന്‍ ഫ്രൂട്ട്, വാഴ എന്നിവയാണ് പ്രധാനമായും വീട്ടു പറമ്പില്‍ കൃഷി ചെയ്യുന്നത്. പുഴിക്കളയിലെ പച്ചക്കറി കടകളിലേക്കും പുന്നയൂര്‍കുളം കൃഷിഭവന്‍ ഒരുക്കിയ ഓണാസമൃദ്ധി ഓണ ചന്തയിലേക്കും ഇതിനോടകം രാജന്‍ വീട്ടുതൊടിയില്‍ നിന്നും വിളവെടുത്ത കുമ്പളങ്ങ വില്‍പ്പന നടത്തികൊണ്ടിരിക്കുന്നുണ്ട്. വിഷമില്ലാത്ത പച്ചക്കറി കഴിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. വര്‍ധിച്ച ശാരീരിക അധ്വാനവും മുതല്‍മുടക്കമില്ലാതെ കോവിഡ് കാലത്ത് കിട്ടുന്ന വരുമാനം നിത്യജീവിതത്തില്‍ വളരേ ഏറെ സഹായവും മനഃസന്തൃപ്തിയുമാണ് നല്‍കുന്നതെന്ന് രാജന്‍ പറഞ്ഞു.