സ്വര്‍ണ്ണ കള്ളകടത്തുകാര്‍ക്ക് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി ജെ പി വേലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. പോസ്റ്റ് ഓഫീസ് സെന്റെറില്‍ നടത്തിയ പ്രതിഷേധ യോഗം വേലൂര്‍ പഞ്ചായത്ത് മെമ്പര്‍ സതീഷ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ കോട്ടപ്പടിക്കല്‍ ജന: സെക്രട്ടറി സനില്‍കുമാര്‍, സുരേഷ് തിരുത്തിയില്‍ , വിന്‍സന്റ് , രാജന്‍, ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.