Advertisement

Advertisement

കൊറോണ ഓണക്കാലത്ത് പൂക്കൊട്ട സാനിറ്റൈസ് ചെയ്യാന്‍ ഹാന്റ് ഫ്രീ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ നിര്‍മ്മിച്ച് വിദ്യ എഞ്ചിനീയറിംഗ് കോളേജ്. ഓണക്കാലത്ത് പുറത്ത് നിന്ന് പൂമേടിച്ചാല്‍ സാനിറ്റൈസ് ചെയ്യാന്‍ യന്ത്രം നിര്‍മ്മിച്ചിരിക്കുകയാണ് തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ സ്‌കില്‍ സെന്റര്‍. പൂക്കള്‍ യന്ത്രത്തിലെ കൊട്ടയില്‍ ഇട്ട് കാല്‌കൊണ്ട് പൂക്കളിലേക്ക് സാനിറ്റെസര്‍ ലോഷന്‍ പ്രവഹിപ്പിക്കാം. സുരക്ഷിതമായി പൂക്കള്‍ ഉപയോഗിച്ച് ഓണം ആഘോഷിക്കാനായാണ് പുഷ്പ സുരക്ഷ എന്ന് പേരിട്ടിരിക്കുന്ന യന്ത്രം കോളേജിലെ സ്‌കില്‍ സെന്റര്‍ വിഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും പി.വി.സി. പ്പൈപ്പ് ഉപയോഗിച്ചാണ് സ്‌കില്‍ സെന്റര്‍ മേധാവി അനില്‍ എം., കോര്‍ഡിനേറ്റര്‍ അനില്‍ പി. ശ്രീനിവാസ്, മിജോ ജോസ് എന്നിവര്‍ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.