തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് വേലൂര്‍ പോസ്റ്റോഫീസ് സെന്ററില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അബ്ദുള്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശുഭ അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍. ഷോബി , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യപാരി സംഘടന പ്രതിധിനികള്‍, കെ.എസ്.ഇ.ബി.വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.