Advertisement

Advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് കോവിഡ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഈ സമയത്ത് 948 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. ഇതുവരെ 35,42,734 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ 7,65,302 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസം നല്‍കുന്നു. ഇതുവരെ 27,13,934 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മരണസംഖ്യ 63,000 കടന്നു. 63,498 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.