‘ഈ അന്തരീക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശ പടര്‍ത്തി ഓണം ആഘോഷിക്കാം’; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Advertisement

Advertisement

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓണാശംസ. കോവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അസാധാരണ ലോക സാഹചര്യത്തിലാണ് ഇത്തവണ ഓണം. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കോവിഡ് വ്യവസ്ഥകള്‍ പാലിച്ച് പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓണമാഘോഷിക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവമാകട്ടെ ഓണമെന്ന് ഗവര്‍ണര്‍ ആശംസിച്ചു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് ഇത്തവണ ഗവര്‍ണറുടെ ഓണാഘോഷം. ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ് ഹൗസിലെത്തും.