വനിത റോഡിന്റെ ഉദ്ഘാടനം നടന്നു

Advertisement

Advertisement

പെരുമ്പടപ്പ് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പുന്നയൂര്‍ക്കുളം രണ്ടാം വാര്‍ഡിലെ വനിത റോഡിന്റെ ഉദ്ഘാടനം നടന്നു. ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ഫിഷറീസ് ആന്റ് ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തിയാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയത്. റോഡിന് സൈഡിലായി കാനയും നിര്‍മിച്ചതിനാല്‍ ഈ പ്രദേശത്തെ വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജനത്തിനും പരിഹാരമായി. എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ മുന്‍കൈ എടുത്താണ് റോഡിന്റെ പണി നടത്തിയത്. 160 മീറ്ററില്‍ സിമന്റ് കട്ടകള്‍ വിരിച്ചാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. വികസന സ്റ്റാന്റിംങ് കമ്മറ്റി
ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കെ എസ് ഭാസ്‌കരന്‍ സ്വഗതം പറഞ്ഞു. പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷനായിരുന്നു.