വേലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായി 6,25,000 രൂപ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 100 കര്‍ഷകര്‍ക്ക് കന്നുകുട്ടി പരിപാലന പദ്ധതി വഴി കാലിതീറ്റ വിതരണം നടത്തി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍.ഷോബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ സ്വപ്ന രാമചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. വെറ്റിനറി സര്‍ജന്‍ ഡോ. ഷിബു സ്വാഗതവും സുലേഖ നന്ദിയും പറഞ്ഞു.