Advertisement

Advertisement

എരുമപ്പെട്ടി മങ്ങാട് പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ചിറ്റണ്ട ആവുത്ത്കാട്ടില്‍ 44 വയസുള്ള കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ തോട്ട് പാലത്തിന് സമീപമാണ്അപകടമുണ്ടായത്.വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വന്നിരുന്ന പെട്ടിഓട്ടോയില്‍ എരുമപ്പെട്ടിയില്‍ നിന്ന് ചിറ്റണ്ടയിലേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.പരുക്കേറ്റ കണ്ണനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.