പുന്നയൂര്‍ മന്നലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു. ദേശീയ കായിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫിറ്റ് ഇന്ത്യയുടെ ഭാഗമായി വിന്‍ഷെയര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യന്‍ മുഹമ്മദ് സായാല്‍ സാലിഹിനെ
ആദരിച്ചു. പരിപാടിയില്‍ സമിതി പ്രസിഡന്റ് കെ.എം.ഷെര്‍ഹബീല്‍ ലൈബ്രറിയുടെ ഉപഹാരം സമ്മാനിച്ചു. പരിപാടിയില്‍ ഭാരവാഹികളായ പി എസ് നൂര്‍ മുഹമ്മദ്, പി എ അഷ്ഹര്‍, പി എസ് ഷഹീര്‍, സമിതി പ്രവര്‍ത്തകരായ ടി പി പ്രജോഷ്, മുഹമ്മദ് സാലിഹ്, ഷിബില്‍ ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.