ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരുമപ്പെട്ടി നെല്ലുവായ് വായനശാല റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ നിര്‍വഹിച്ചു.2020-2021 വാര്‍ഷിക പദ്ധതിയില്‍ 4.25 ലക്ഷം വകയിരുത്തിയാണ് നിര്‍മ്മാണം നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി.മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാര്‍ഡ് മെമ്പര്‍ കൂടിയായ മീന ശലമോനേയും റോഡ് നിര്‍മ്മാണം നിര്‍വ്വഹിച്ച എന്‍.എല്‍. വില്‍സനേയും ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. കബീര്‍, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി.വി.ബേബി, എന്‍. രവീന്ദ്രന്‍, കെ.ഗോവിന്ദന്‍, ചന്ദ്രന്‍, മിനി ബോസ്,അജിത സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.