പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 30) 45
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർ, മറ്റ് രാജ്യത്ത് നിന്ന് വന്ന ഒരാൾ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 64 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ബീഹാർ-2
എലവഞ്ചേരി ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (24,45 പുരുഷന്മാർ)
ജാർഖണ്ഡ്-10
പാലക്കാട് ഐഐടി യിൽ ജോലിക്ക് വന്ന 10 അതിഥി തൊഴിലാളികൾ.
തമിഴ്നാട്-5
പറളി സ്വദേശി (33 പുരുഷൻ)
വടകരപ്പതി സ്വദേശി (21 സ്ത്രീ)
ചിതലി സ്വദേശി (40 പുരുഷൻ)
കുഴൽമന്ദം സ്വദേശികൾ (24, 41 പുരുഷന്മാർ)
യുഎഇ-1
കോട്ടായി സ്വദേശി (30 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-10
പാലക്കാട് നഗരസഭാ സ്വദേശി(51 സ്ത്രീ)
അമ്പലപ്പാറ സ്വദേശി (53 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (65 പുരുഷൻ)
പറളി സ്വദേശി (29 സ്ത്രീ)
കൽമണ്ഡപം സ്വദേശി (49 പുരുഷൻ)
കല്ലേക്കാട് സ്വദേശി (34 സ്ത്രീ)
പള്ളിപ്പുറം സ്വദേശി (28 പുരുഷൻ)
പിരായിരി സ്വദേശി (59 സ്ത്രീ)
വടകരപ്പതി സ്വദേശി (19 പുരുഷൻ)
ഓഗസ്റ്റ് 26ന് മരണപ്പെട്ട നല്ലേപ്പിള്ളി സ്വദേശിക്ക് ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് (74 സ്ത്രീ)
സമ്പർക്കം-16
പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ ആറുപേർ (39,41,37,35 പുരുഷന്മാർ, 4 ആൺകുട്ടി, 63 സ്ത്രീ)
വടകരപ്പതി സ്വദേശി (59 പുരുഷൻ)
തൃത്താല മേഴത്തൂർ സ്വദേശി (32 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (34 പുരുഷൻ)
കൽപ്പാത്തി സ്വദേശികൾ (8, 13 പെൺകുട്ടികൾ)
നൂറണി സ്വദേശി (30 പുരുഷൻ)
പുതുനഗരം സ്വദേശി (30 പുരുഷൻ)
മരുതറോഡ് സ്വദേശി (15 പെൺകുട്ടി)
നെല്ലായ മാരായമംഗലം സ്വദേശി (37 പുരുഷൻ)
ഗുരുവായൂർ പോലീസ് സ്റ്റേഷൻ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി (29 പുരുഷൻ)
കൂടാതെ കൊടുമ്പ് സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് (28) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 865 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും 10 പേർ മലപ്പുറം ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.