കുന്നംകുളം നഗരസഭ ഒന്നാം വാര്‍ഡ് ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണില്‍;വിശദാംശങ്ങള്‍

Advertisement

Advertisement

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ ഇവയാണ്. കുന്നംകുളം നഗരസഭ: ഒന്നാം ഡിവിഷൻ (എരംകുളം റോഡ് മുതൽ റോസ് ഓഡിറ്റോറിയം വരെ).
എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് (അയ്യമ്പാടി കോളനി പ്രദേശം)
ചാഴൂർ ഗ്രാമപഞ്ചായത്ത്: 18ാം വാർഡ് (പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയ്ക്ക് എതിർവശത്തുള്ള പ്രദേശം)
മറ്റത്തൂർ ഗ്രാമപഞ്ചായത്ത്: എട്ടാം വാർഡ് (അമ്പനോളി പ്രദേശത്തെ വീട്ടുനമ്പർ 26, 27, 28, 28എ, 30എ, 32 (ആകെ ആറ് എണ്ണം) എന്നീ വീടുകൾ അടങ്ങുന്ന പ്രദേശം.
അതേസമയം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.