മഹാമാരിക്കിടെ ഇന്ന് തിരുവോണം:എല്ലാ സിസിടിവി പ്രേക്ഷകര്‍ക്കും ഓണാശംസകള്‍.

Advertisement

Advertisement

നല്ല നാളെയുടെ പ്രതീക്ഷയോടെ ജാഗ്രതയോട് കൂടി മലയാളികള്‍ പൊന്നാണം ആഘോഷിക്കുന്നു…ഐതിഹ്യപ്പെരുമയില്‍ ആണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണമാഘോഷിക്കുന്നത്.പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളാണ് മലയാളിയുടെ ഓണം. ആഘോഷങ്ങളും ആര്‍പ്പുവിളികളും കോവിഡിന്റെ പരിധിയില്‍ വരുമ്പോഴും മാവേലി തമ്പുരാനെ മനസ്സാല്‍ വരവേല്‍ക്കുകയാണ് നാട്.ഓര്‍മ്മകളുടെ വസന്തകാലമാണ് ഓണം,മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്നകാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് പൂവിറുത്ത് പൂവട്ടിനിറച്ച് മുറ്റത്ത് പൂക്കളം തീര്‍ക്കണം,അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം.ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്,മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്,നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂടി വേണം ഓണത്തിന്റെ രുചിയറിയാന്‍ .കാലമെത്രതന്നെ മാറിയാലും ഓണമുള്ളിടത്തോളം മലയാളി മലയാണ്മമറക്കില്ല,കെട്ടുകാഴ്ചകളെത്രമാറിയാലും ഒരു മുണ്ടുംനേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും ഒപ്പം മാവേലി തമ്പുരാനും.എല്ലാ സിസിടിവി പ്രേക്ഷകര്‍ക്കും ഓണാശംസകള്‍.