‘എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു,; തിരുവോണദിനത്തില്‍ മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി

Advertisement

Advertisement

തിരുവോണദിനത്തില്‍ മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ഐക്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും ആഘോഷമാണ് ഓണമെന്നും ട്വിറ്ററില്‍ കുറിച്ചു.

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണം സൗഹാര്‍ദത്തിന്‍റെയും ഐക്യത്തിന്‍റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓണം. ഈ ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഓണത്തെ കുറിച്ച്‌ വിശദീകരിക്കുന്ന മന്‍ കി ബാത്തിന്‍റെ ശബ്ദത്തോടൊപ്പമുള്ള ഒരു വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.