കോവിഡ് ഭീതിയില്‍ നിറംമങ്ങി ഗുരുവായൂരിലെ ഓണാഘോഷം. ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ തിരുവോണ സദ്യ ഒഴിവാക്കിയിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഭക്തര്‍ കിഴക്കേ ഗോപുര നടയില്‍ നിന്ന് തൊഴുത് മടങ്ങുകയായിരുന്നു. ഭക്തര്‍ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കാനായില്ല.ഗുരുവായൂരിലെ വ്യാപാരികള്‍ ചേര്‍ന്ന് ക്ഷേത്രനടയില്‍ മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. പീലിത്തിരുമുടിയും കയ്യില്‍ വെണ്ണയുമായി നില്‍ക്കുന്ന അമ്പാടി കണ്ണന്‍ രൂപമാണ് പൂക്കളാല്‍ ചിത്രീകരിച്ചത്.