Advertisement

Advertisement

പഴഞ്ഞി മങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് സിസിടിവി കേബിള്‍ ടെക്‌നീഷ്യന്‍ മരിച്ചു.സിസിടിവിയുടെ കിഴൂര്‍ മേഖലയിലെ കേബിള്‍ടിവി ടെക്‌നീഷ്യന്‍ കെ.പി. വിജീഷ് (28) ആണ് മരിച്ചത്.അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വെസ്റ്റ് മങ്ങാട് പുലിക്കോട്ടില്‍ എല്‍ദോ പി.ജോസിനാണ് സാരമായ പരിക്കേറ്റത്.ഇയാളെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി എട്ടരയോടെ മങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. ബൈക്കുകള്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയില്‍.