Advertisement

Advertisement

മഹാമാരിക്കിടയിലും ജാഗ്രതയോടെ മലയാളികള്‍ പൊന്നാണം ആഘോഷിച്ചു. രാവിലെ പൂക്കളമിടല്‍, പായസമുള്‍പ്പെടെയുള്ള സദ്യയൊരുക്കല്‍ എന്നിവയെല്ലാം പതിവുപോലെ നടന്നു. എന്നാല്‍ വൈകീട്ടുള്ള കറക്കം ഇത്തവണ ഉണ്ടായില്ല. കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ ഒതുങ്ങുകയായിരുന്നു. അടുത്ത തവണ ഇത്തവണത്തെ കുറവ് കൂടി നികത്തി ഓണം ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.