എടക്കഴിയൂരില്‍ മുസ്ലിം ലീഗിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചതായി പരാതി.

Advertisement

Advertisement

എടക്കഴിയൂരില്‍ മുസ്ലിം ലീഗിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചതായി പരാതി. യാതൊരു പ്രകോപനവുമില്ലാതെയാണ് എടക്കഴിയൂര്‍ മേഖലയില്‍ മുസ്ലിം ലീഗ് സ്ഥാപിച്ച കൊടിമരങ്ങള്‍ വ്യാപകമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നശിപ്പിച്ചതെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. എടക്കഴിയൂര്‍ പോസ്റ്റ് സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം നാലാം കല്ല് സെന്ററില്‍ നിന്നും തിരിച്ചു പഞ്ചവടിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട സി.പി.എം, തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ പേര് പറഞ്ഞ് അക്രമം നടത്തുകയാണ്. ഇത്തരം പ്രവൃത്തികളുമായാണ് ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുന്നതെങ്കില്‍ അതിനെ ശക്തമായി ചെറുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നസീഫ് യുസഫ്,സുല്‍ഫിക്കര്‍ എടക്കഴിയൂര്‍,ഹുസൈന്‍ എടയൂര്‍ എന്നിവര്‍ സംസാരിച്ചു.