മണിയറക്കോട് കോണ്‍ഗ്രസിന്റെ കൊടിക്കാലില്‍ തീ വെക്കുകയും ഫ്‌ളക്‌സ് ബോഡുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി.

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തിലെ മണിയറക്കോട് കോണ്‍ഗ്രസിന്റെ കൊടിക്കാലില്‍ തീ വെക്കുകയും ഫ്‌ളക്‌സ് ബോഡുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സി.പി.എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനു നേരെ അക്രമികള്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. യാതൊരുവിധ രാഷ്ട്രീയ സംഘര്‍ഷവും നിലനില്‍ക്കാത്ത കടവല്ലൂര്‍ പഞ്ചായത്തില്‍ അക്രമം സൃഷ്ടിക്കാനാണ് സി.പിഎമ്മിന്റെ ശ്രമമെന്നും, സി.പിഎം പഞ്ചായത്ത് നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ഈ നടപടികള്‍ക്കാവില്ലെന്നും, അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടി പോലീസ് സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.