ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 37 ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് അതിരൂക്ഷമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 819 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 65,228 ആയി. നിലവില്‍ 7,85,996 പേര്‍ രാജ്യത്ത് കോവിഡ് ചികിത്സയിലാണ്. 28,39,883 പേര്‍ കോവിഡ് മുക്തി നേടി.