നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം തൊട്ടടുത്ത കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുനിന്നു.

Advertisement

Advertisement

ദേശീയപാത 66 ചാവക്കാട് മണത്തല അയിനിപ്പുള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം തൊട്ടടുത്ത കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുനിന്നു. അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. നാലാംകല്ല് രായ്മരക്കാര്‍ അബ്ദുള്‍ റഹ്മാന്‍, പുന്ന താനപറമ്പില്‍ മുക്താര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.