Advertisement

Advertisement

എയ്യാല്‍ നിര്‍മലമാത കോണ്‍വെന്റ് സ്‌കൂളില്‍ വര്‍ണാഭമായ വിവിധ കലാപരിപാടികളോടെ ഓണ്‍ലൈന്‍ ഓണം പൊന്നോണം എന്ന ഓണാഘോഷത്തിന് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷാന്‍ മരിയ, പി ടി എ പ്രസിഡന്റ് ജോസ്. വി.തോമാസ് അദ്ധ്യാപകരായ സിസ്റ്റര്‍ ബിന്‍സി മരിയ, ജാന്‍സി ജോണ്‍ എന്നിവര്‍ ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസന്ദേശവും ഓണാശംസകളും നല്‍കി. സംഗീത അധ്യാപകരായ ഷാജി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് , യുകെജി വിദ്യാര്‍ത്ഥി ഫാത്തിമ എന്നിവരുടെ ഓണപ്പാട്ടുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ഡാന്‍സ് , ഉപകരണ സംഗീതം, ചിത്രരചന തുടങ്ങിയവയും ഉണ്ടായിരുന്നു.