പഴുന്നാന ഗ്രാമീണ വായനശാലയും ഫൈന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വല്‍സണ്‍ പാറന്നൂര്‍ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വില്‍സണ്‍ പുലിക്കോടില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിന്റോ, എം ഡി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. തിരുവോണദിനത്തില്‍ നടത്തിയ പൂക്കള മത്സരത്തില്‍ ഷിബു പൊടിയിട, മനോജ് കൊട്ടാരപ്പാട്ട്, ജിജോ പുലിക്കോട്ടില്‍ എന്നിവര്‍ വിജയികളായി. മത്സരങ്ങള്‍ സെപ്തംബര്‍ 3ന് അവസാനിക്കും.