കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന്റെ കൊടിയേറ്റ് നടന്നു.

Advertisement

Advertisement

കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന്റെ കൊടിയേറ്റ് നടന്നു. രാവിലെ 7.30ന് വി: മൂന്നിന്‍മേല്‍ കുര്‍ബ്ബാന ഉണ്ടായി. വികാരി ഫാ: പത്രോസ്. ജി. പുലിക്കോട്ടില്‍, സഹവികാരിമാരായ ഫാ: കെ.പി. ഗീവര്‍ഗ്ഗീസ്, ഫാ: ലൂക്കോസ് ബാബു എന്നിവര്‍ കാര്‍മ്മികരായി. സെപ്തംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം. സെപ്തംബര്‍ 7 ന് രാത്രി 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം, 8 മണിക്ക് പള്ളിക്കുചുറ്റും പ്രദക്ഷിണം തുടര്‍ന്ന് ആശീര്‍വാദം. 8 ന് രാവിലെ 6.30 ന് ഒന്നാം കുര്‍ബ്ബാന, 8 മണിക്ക് രണ്ടാം കുര്‍ബ്ബാന, 9.30 ന് മൂന്നാം കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഉച്ചതിരിഞ്ഞ് 4 മണിക്ക് പെരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം, എന്നിവ ഉണ്ടാകും. കോവിഡ് – 19 ന്റെ നിബന്ധനകള്‍ക്കു വിധേയമായി വിശ്വാസികളെ പ്രവേശിപ്പിക്കേണ്ടതുകൊണ്ട് ഓരോ കുര്‍ബ്ബാനയ്ക്കും 100 പേര്‍ക്ക് വീതം മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ: പത്രോസ്. ജി. പുലിക്കോട്ടില്‍, സഹ വികാരിമാരായ ഫാ: കെ.പി.ഗീവര്‍ഗ്ഗീസ്, ഫാ: ലൂക്കോസ് ബാബു, കൈസ്ഥാനി പി.പി. പൗലോസ് സെക്രട്ടറി എന്‍. ഐ കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.