Advertisement

Advertisement

തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മുൻ എം.എൽ.എ എം.പി വിൻസെൻറിനെ നിയമിച്ചു. ഡി.സി.സി പ്രസിഡണ്ടായി വിൻസെൻറിനെ നിയമിച്ച് എ.ഐ.സി.സിയുടെ ഉത്തരവിറങ്ങി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ദുഖാചരണം നിലനിൽക്കുന്നതിനാൽ ചുമതലയേറ്റെടുക്കാൻ അടുത്തയാഴ്ചയോടെയാവും ഉണ്ടാവുക. 2019 ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ടി.എൻ.പ്രതാപൻ എം.പി കെ.പി.സി.സിയുടെനിർദ്ദേശമനുസരിച്ച് സ്ഥാനത്ത് തുടരുകയായിരുന്നു. പരാതികളും ആക്ഷേപങ്ങളും ഉയർന്നതിനെ തുടർന്ന് പ്രതാപൻറെ രാജി സ്വീകരിച്ച കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാലിനെയും ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാനെയും നിയമിച്ചു. ഇതും വിവാദത്തിലായിരുന്നു. ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡി.സി.സിക്ക് പ്രസിഡണ്ടിനെ നിയമിക്കുന്നത്. കോഴിക്കോട് യു.രാജീവൻ മാസ്റ്ററാണ് പുതിയ ഡി.സി.സി പ്രസിഡണ്ട്